തിരുവനന്തപുരം:മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടി നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.രാവിലെ 11ന് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
എട്ടു മണിക്കൂർ ലൈവായും 16 മണിക്കൂർ റെക്കോർഡിംഗ് രീതിയിലുമാകും പ്രവർത്തനം.
കോൾ സെന്റർ നമ്പറുകൾ: 0471 252500, ടോൾ ഫ്രീ നമ്പർ 18004253183.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |