SignIn
Kerala Kaumudi Online
Saturday, 27 April 2024 10.30 AM IST

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ഇന്നും വർദ്ധന; 15,600 പേർക്ക് രോഗം സ്ഥിരീകരിച്ചു,സമ്പർക്കത്തിലൂടെ 14,761, മരണം 148

covid

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് ഇന്നും ഉയർന്നുതന്നെ. ഇന്ന് 15,600 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 2052, എറണാകുളം 1727, തൃശൂർ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂർ 962, ആലപ്പുഴ 863, കാസർകോട് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.

മലപ്പുറം 1992, എറണാകുളം 1682, തൃശൂർ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂർ 889, ആലപ്പുഴ 848, കാസർകോട് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 22, കാസർകോട് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂർ, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂർ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂർ 653, കാസർകോട് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,58,565 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 24,278 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2218 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.