SignIn
Kerala Kaumudi Online
Friday, 26 April 2024 8.39 PM IST

പ്രഖ്യാപനത്തിൽ മാത്രമായി ചുരുങ്ങിയ വെള്ളാണിക്കൽ പാറമുകൾ വികസനം

v

പോത്തൻകോട്: പ്രകൃതിരമണീയമായ കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന വെള്ളാണിക്കൽ പാറമുകളിനെ സാഹസിക പൈതൃക വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പ്രഖ്യാപനം മാത്രമായി. കൊവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ വികസനപദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ഇവിടെ പദ്ധതികൾക്ക് ഒച്ചിഴയുന്ന വേഗമാണെന്നാണ് ആക്ഷേപം. പാറമുകളിന്റെ ഭൂമിശാസ്ത്രമായ പ്രത്യേകത കാരണം ചെലവ് കുറഞ്ഞ സാഹസിക വിനോദസഞ്ചാര സൗകര്യങ്ങൾ ഇവിടെ ഒരുക്കാനാകും. പ്രകൃതി സൗന്ദര്യക്കാഴ്ചകളും ഉദയാസ്‌തമയ കാഴ്ചകളും കാണാൻ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് മുമ്പ് ഇവിടെ പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളെത്തിയിരുന്നു. ഇക്കോ ടൂറിസം മോഡലിൽ അഡ്വൈഞ്ചർ റോക്ക് ഹിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വെള്ളാണിക്കൽപ്പാറയും ശ്രദ്ധനേടും. കേബിൾ കാർ സവാരി, റോപ്പ് വേ , സ്വീപ്പ് ലൈൻ യാത്ര തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ഏറെ സാദ്ധ്യതയുള്ള ഭൂപ്രകൃതിയും ഉയരമുള്ളതും വിശാലമായതുമായ പാറമുകളും വെള്ളാണിക്കൽപ്പാറയുടെ പ്രത്യേകതകളാണ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. കോലിയക്കോട് നിന്ന് വെള്ളാണിക്കലിലേക്കുള്ള പ്രധാന റോഡിൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്. രാത്രിയായാൽ റോഡിലെ ആളൊഴിഞ്ഞ വളവുകൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്നാണ് ആക്ഷേപം.

ഇവിടെ എത്തിച്ചേരാൻ

---------------------------------------------------

പോത്തൻകോട് നിന്നു കോലിയക്കോട് വഴി രണ്ട് കിലോമീറ്ററും, വെഞ്ഞാറമൂട് നിന്നു പാറക്കൽ വഴി അഞ്ചുകിലോമീറ്ററും വേങ്ങോട് നിന്ന് മൂന്ന് കിലോമീറ്ററും, ആറ്റിങ്ങൽ മുദാക്കൽ വഴി അഞ്ചുകിലോമീറ്ററും യാത്രചെയ്‌താൽ വെള്ളാണിക്കൽ പാറമുകളിലെത്താം.

പാറമുകളിൽ പ്രഖ്യാപിച്ചത്

-----------------------------------------------------

കുട്ടികൾക്കുള്ള ആധുനിക പാർക്ക്, പാറയിൽ കൊത്തിയുണ്ടാക്കുന്ന നടപ്പാതകൾ. അസ്‌തമയം കാണാൻ പാറയിൽ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ, പാറമുകളിലെ വാഹന പാർക്കിംഗ് ഏരിയകൾ, റോപ്‌വേ, ഔഷധ ഉദ്യാനങ്ങൾ, ഫാമിലി റിസോർട്ടുകൾ, കൃത്രിമ വെള്ളച്ചാട്ടം, റോക്ക് ഗാർഡൻ

പൈതൃക പെരുമയിൽ

--------------------------------------

പോത്തൻകോട്, മാണിക്കൽ, മുദാക്കൽ ഗ്രാമ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന 23 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വെള്ളാണിക്കൽപ്പാറയിൽ ഗോത്ര സങ്കല്പത്തിലുള്ള ആചാരങ്ങൾ പിന്തുടരുന്ന ആയിരവല്ലി ക്ഷേത്രം ഇപ്പോഴും തലയുയർത്തി നില്പുണ്ട്. ഒരിക്കലും വറ്റാത്ത നീരുറവകളും നിരവധി കൊത്തുപണികളും ശിലാ ലിഖിതങ്ങളും കൊത്തിയുണ്ടാക്കിയ ഗുഹാമുഖവും പുലിച്ചാണിയും ചരിത്രശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹ്യങ്ങൾ പേറുന്ന പാറമുകൾ തീർത്ഥാടന പൈതൃക ടൂറിസത്തിന് അനുയോജ്യമാണ്.

പാറമുകളിന്റെ വിസ്‌തൃതി - 23 എക്കർ

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 650 അടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.