തിരുവനന്തപുരം: തിരു കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ 52 -ാമത് ചരമവാർഷികം സി. കേശവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. മ്യൂസിയം ജംഗ്ഷനിലുള്ള സി. കേശവൻ പ്രതിമയിൽ നടന്ന ഹാരാർപ്പണത്തിലും പുഷ്പാർച്ചനയിലും മേയർ ആര്യാ രാജേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ടി. ശരത് ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ. ഉദയകുമാർ, ഡി. അനിൽകുമാർ, ആർ. ഹരികുമാർ, സി. കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |