തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മദ്ധ്യേ പ്രായമുളള അഭ്യസ്തവിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള പട്ടികവർഗ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും താത്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. ജില്ലയിൽ ആകെ 14 ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മുഖേനയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. താത്പര്യമുളളവർ അപേക്ഷ തയ്യാറാക്കി 15ന് മുമ്പ് പ്രോജക്ടോഫീസർ, ഐ.ടി.ഡി.പി, സത്രം ജംഗ്ഷൻ, നെടുമങ്ങാട് എന്ന വിലാസത്തിൽ ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |