SignIn
Kerala Kaumudi Online
Friday, 26 April 2024 11.49 AM IST

വെറുതെയല്ല കൊവിഡ് വ്യാപനം കുറയാത്തത്! വെള്ളച്ചാട്ടത്തിലേക്ക് മാസ്‌ക് പോലും ധരിക്കാതെ എത്തിയത് നൂറ് കണക്കിന് വിനോദ സഞ്ചാരികൾ; വീഡിയോയ്ക്ക് വിമർശനം

tourists

ഡെറാഡൂൺ: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. കൊവിഡ് മാനദണ്ഡം പാലിക്കാത്തതാണ് രോഗികളുടെ എണ്ണം കുറയാത്തതിന്റെ പ്രധാന കാരണം.പലരും മാസ്‌ക് പോലും ധരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതോടെ ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മസൂറിയിലേക്കും നൈനിറ്റാളിലേക്കും വിനോദസഞ്ചാരികൾ ഒഴുകിയെത്തി. പല ഹോട്ടലുകളും നിറഞ്ഞു. റോഡ് നിറയെ വാഹനങ്ങളാണ്.

മസൂറിയിലെ ഒരു വെള്ളച്ചാട്ടത്തിൽ നൂറുകണക്കിന് വനോദസഞ്ചാരികൾ കുളിക്കുന്ന ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സാമൂഹിക അകലമോ, മാസ്‌കോ ഒന്നുമില്ലാതെയുള്ള 'അടിച്ചു പൊളിക്കെതിരെ' വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇൻഫോബഗ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID 19, VIRAL VIDEO, SOCIAL MEDIA, MASKLESS TOURISTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.