എടപ്പാൾ : കേരള ജലഅതോറിറ്റി സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിൽ സമയബന്ധിതമായി ലഭ്യമാവുന്നതിനായി ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ വാട്ടർ കണക്ഷൻ രേഖകളിൽ ചേർക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടി. ജല അതോറിട്ടി വെബ്സൈറ്റായ www.kwa.kerala.gov.in വഴിയോ കാര്യാലയങ്ങൾ മുഖേനയോ ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ ബന്ധിപ്പിക്കാം. ഉപഭോക്താക്കളുടെ വെള്ളക്കരം, മീറ്റർ റീഡിംഗ്, പണമടച്ചതിന്റെ വിവരങ്ങൾ, കുടിവെള്ളം മുടങ്ങുന്നതിന്റെ വിവരങ്ങൾ, വെള്ളക്കരം ഓൺലൈനിൽ അടയ്ക്കേണ്ട ലിങ്ക് എന്നിവ എസ്.എം.എസ് ആയി ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് എടപ്പാൾ പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |