തൃശൂർ: മാർച്ച് 20ന് മുൻപ് ആദ്യ ഡോസ് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇന്ന് രാവിലെ 9.30 മുതൽ 12 വരെയും മാർച്ച് 31ന് മുൻപ് ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഉച്ചക്ക് 12 മുതൽ നാല് വരെയും രണ്ടാമത്തെ ഡോസ് കൊവിഷീൽഡ് വാക്സിൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങൾ വഴി നൽകുന്ന കൊവിഡ് വാക്സിൻ 'സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡ്യ'യിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ നേരിട്ട് വാങ്ങിയാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഇതുമായി ജില്ലാ മെഡിക്കൽ ഓഫീസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജൂലായ് 15 മുതൽ 20-ാം തിയതി വരെ ജില്ലയിലെ 20 ഹെൽത്ത് ബ്ലോക്കുകളിൽ 18 വയസ്സിന് മുകളിലുളളവർക്ക് കൊവിഷീൽഡ് വാക്സിനുവേണ്ടി ഇന്ന് മൂന്നു മണി മുതൽ സ്ലോട്ട് ലഭ്യമായിരിക്കും. പൊതുജനങ്ങൾ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |