തിരുവനന്തപുരം: സുഭിക്ഷകേരളം പരിപാടിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നതിനായി തിരുവനന്തപുരം നഗരസഭ കഴക്കൂട്ടം മണ്ഡലത്തിലെ പള്ളിത്തുറ വാർഡിൽ ഉൾപ്പെട്ട ആറ്റിൻകുഴി ഗവ.എൽ.പി.എസിൽ കൃഷി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയർ ആര്യാരാജേന്ദ്രൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം, വാർഡ് കൗൺസിലർ മേടയിൽ വിക്രമൻ, പ്രോജക്ട് ഓഫീസർ അജികുമാർ, കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ നഗരപരിധിയിലെ മറ്റ് നാല് നിയമസഭാ മണ്ഡലങ്ങളിലും കൃഷി ആരംഭിക്കുമെന്ന് മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |