ചങ്ങനാശേരി: ശതാബ്ദി സ്മാരകമായി എസ്.ബി കോളേജിൽ മോഡേൺ ഹോസ്റ്റൽ സമുച്ചയം ഒരുങ്ങുന്നു. മാർ ജോസഫ് പെരുന്തോട്ടം ഹോസ്റ്റലിന് തറക്കല്ലിട്ടു. 35000 സ്ക്വയർ ഫീറ്റിൽ നാലു നിലകളിലായാണ് സമുച്ചയം പണിയുക. 250 കുട്ടികൾക്ക് താമസ സൗകര്യം ക്രമീകരിക്കും. ഗ്രൗണ്ട് ഫ്ളോറിൽ 500 പേർക്കുള്ള മെസ്ഹാൾ നിർമ്മിക്കും. എസ്.ബി യിൽ ആൺകുട്ടികൾക്ക് ആറ് ഹോസ്റ്റലുകളാണുള്ളത്. പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ.ജോസ് തെക്കേപ്പുറത്ത്, ഡോ ജോസഫ് ജോബ്, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞിലിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |