പത്തനംതിട്ട: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് പത്തനംതിട്ട ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ പി.സജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. രവി പ്രസാദ്, കൃഷ്ണകുമാർ പന്തളം, റഹീംമാക്കാർ , അൻസിൽ , സൂരജ് എസ് പിള്ള, ശ്യാമ തുടങ്ങിയവർ പ്രസംഗിച്ചു . കുട്ടികൾക്ക് മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഭാരവാഹികളായി കെ അനിൽകുമാർ പ്രസിഡന്റ്, മുഹമ്മദ് ഷെമീർ സെക്രട്ടറി, അബ്ദുൾ റഹിം മാക്കാർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |