SignIn
Kerala Kaumudi Online
Friday, 26 April 2024 10.12 AM IST

നിഹാലിന് സെർബിയയിൽ രണ്ടാം കിരീടം

nihal

തൃശൂർ : മലയാളി ചെസ് താരം നിഹാൽ സരിൻ സെർബിയൻ ഓപ്പൺ ജേതാവായി. തൃശൂർ സ്വദേശിയായ നിഹാലിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. സിൽവർ ലേക്ക് ഓപണിൽ ജേതാവായതിന് പിന്നാലെയാണ് പതിനാറുകാരനായ നിഹാൽ സെർബിയൻ ഓപ്പണിലും മുമ്പനായത്. ലൈവ് ചെസ് റേറ്റിംഗ്‌സിൽ ആദ്യ 100 ൽ കടക്കാനും നിഹാലിനായി.

280 താരങ്ങൾ പങ്കെടുത്ത സെർബിയൻ ഓപ്പണിൽ ഒൻപത് റൗണ്ടുകളായിരുന്നു. ആറ് മത്സരങ്ങൾ ജയിച്ച താരം മൂന്നു മത്സരങ്ങൾ സമനിലയിലാക്കി. റഷ്യയുടെ ഗ്രാൻഡ്മാസ്റ്റർ വ്‌ളാഡിമർ ഫെഡോസീവിനെ സമനിലയിൽ കുടുക്കിയതോടെ നിഹാൽ കിരീടം ഉറപ്പിച്ചു.

2018 ലാണ് നിഹാൽ സരിൻ ഗ്രാൻഡ്മാസ്റ്ററാകുന്നത്. നിഹാലിന് ഇപ്പോൾ 2655 ലൈവ്‌ലോ ഉണ്ട്. ലോകനമ്പർ 88 ആണ്. ഇന്ത്യയിൽ അഞ്ചാം നമ്പറാണ്. റഷ്യയിലെ സോചിയിൽ നടക്കുന്ന ഫിഡെ ലോകകപ്പാണ് നിഹാലിന്റെ അടുത്ത ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, NIHAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.