ലണ്ടൻ: വിബംൾഡൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ചും ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനിയും തമ്മിൽ ഏറ്റുമുട്ടും. സെമിയിൽ കനേഡിയൻ താരം ഡെന്നിസ് ഷാപ്പലോവിനെ നേരിട്ടുള്ള സെറ്റുകളിൽ 7-6, 7-5,7-5ന് വീഴ്ത്തിയാണ് ജോക്കോ ഫൈനലുറപ്പിച്ചത്.നൊവാക്കിന്റെ മുപ്പതാമത്തെ ഗ്രാൻഡ് സ്ലാം ഫൈനലാണിത്.
ചരിത്രമെഴുതിയാണ് മാറ്റിയോ ബെരേറ്റിനിയുടെ ഫൈനൽ പ്രവേശനം. വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ബെരേറ്റിനി.
സെമിയിൽ പോളിഷ് താരം ഹ്യൂബറ്റ് ബർക്കാസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് ബെരേറ്റിനി ചരിത്രം കുറിച്ചത്. സ്കോർ:6-3, 6-0,6-7,6-4. 1976ൽ അഡ്രിയാനൊ പനേറ്റ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ശേഷം ഒരു ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഇറ്റാലിയൻ താരമെന്ന ബഹുമതിക്ക് ഒരു മത്സരം മാത്രം അകലെയാണ് ഇരുപത്തിയഞ്ചുകാരനായ ബരേറ്റിനി. ലോകറാങ്കിംഗിൽ എട്ടാംസ്ഥാനക്കാരനാണ്.
വനിതാ ഫൈനൽ ഇന്ന്
ആഷ്ലി ബാർട്ടിയും കരോളിന പ്ലിസ്കോവയും തമ്മിലുള്ള വനിതാ സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |