കൊല്ലം: വെള്ളിയാഴ്ച കൊല്ലം നഗരപരിധിയിൽ വ്യാപാരികൾക്ക് നേരെ പൊലീസ് അഴിച്ചുവിട്ട അതിക്രമവും അസഭ്യവർഷവും സേനയ്ക്കാകെ അപമാനകരമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജനും ജനറൽ സെക്രട്ടറി ജി. ഗോപകുമാറും പ്രസ്താവനയിൽ പറഞ്ഞു.
കൊവിഡിന്റെ പേരിൽ കഴിഞ്ഞ രണ്ടര മാസമായി കടകൾ അടച്ചിട്ടിരിക്കുന്നു. ഇളവുകളുടെ അടിസ്ഥാനത്തിൽ തുറന്ന കടകൾക്ക് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. സ്ത്രീകൾ ഉൾപ്പടെയുള്ള തൊഴിലാളികളെയും പ്രായം ചെന്ന വ്യാപാരികളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസ് ഇൻസ്പെക്ടറെയും സബ് ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്യണം. പൊലീസിന്റെ തെറ്റായ നടപടി ചോദ്യം ചെയ്ത വ്യാപാരികളെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |