തിരുവനന്തപുരം:സമ്പൂർണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ വൈകിട്ട് 4 വരെ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 554 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
84 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 189 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 41 പേരിൽ നിന്നുമായി 1,15,000 രൂപ പിഴ ഈടാക്കി. കൂടാതെ 166 ഇരുചക്രവാഹനങ്ങളും 19 ഓട്ടോറിക്ഷയും 50 കാറും ഒരു ലോറിയും ഉൾപ്പെടെ അനാവശ്യ യാത്ര നടത്തിയ 236 വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് കടകൾക്കെതിരെയും നിയമനടപടി
സ്വീകരിച്ചു. ശരിയായ രീതിയിൽ സുരക്ഷാ മുൻകരുതൽ എടുക്കാത്ത 661 പേർക്ക് താക്കീത് നൽകി വിട്ടയയ്ക്കുകയയും ചെയ്തു. ഇന്നും കർശന പരിശോധനയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |