SignIn
Kerala Kaumudi Online
Friday, 26 April 2024 4.57 PM IST

ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ്; വണ്ടിപ്പെരിയാർ യാത്രയ്ക്കിടയിലെ 'പുഞ്ചിരി' ചിത്രത്തിൽ വിശദീകരണവുമായി ഷാഹിദ കമാൽ

shahidakamal

തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ നടപടി വിവാദമായിരുന്നു.

കമന്റ് ബോക്‌സിൽ രൂക്ഷവിമർശനം ഉയർന്നതോടെ ഷാഹിദ കമാൽ പോസ്റ്റ് പിൻവലിച്ചിരുന്നു. ഇപ്പോഴിതാ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഷാഹിദ കമാൽ.ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നാണ് പ്രതികരണം.

ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദ കമാല്‍ വിശദീകരിക്കുന്നത്. ഇന്നാണെങ്കിൽ അങ്ങനെ ഒരു ഫോട്ടോ ഇടില്ലെന്നും സുഹൃത്തുക്കളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ്‌ പിൻവലിച്ചതെന്നും ഷാഹിദ കമാൽ കൂട്ടിച്ചേര്‍ക്കുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് ഷാഹിദ കമാൽ വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAHIDA KAMAL, FB POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.