തിരുവനന്തപുരം: ക്യൂബൻ ജനത അവിടുത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രതിഷേധ സമരത്തിലാണെന്ന വാർത്തകൾ ചൂണ്ടിക്കാട്ടി കേരളത്തിലെ ഇടതുപക്ഷത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ. കൊവിഡ് ചികിത്സയില്ല, മരുന്നില്ല, സാമ്പത്തിക രംഗം അപ്പാടെ തകർന്നു എന്നീകാരണങ്ങളാൽ ക്യൂബൻ ജനത പ്രതിഷേധ സമരത്തിലാണ്. എന്നാൽ, നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യ രംഗത്തെ മികവൊക്കെ തളളി അത്ഭുത മരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ക്യൂബൻ ജനത പ്രതിഷേധ സമരത്തിലാണ്. പതിനായിരങ്ങൾ തെരുവിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രക്ഷോഭത്തിലണി നിരന്നിരിക്കുന്നു. കാരണമെന്താണെന്നോ, കോവിഡ് ചികിത്സയില്ല, മരുന്നില്ല, സാമ്പത്തിക രംഗം പാടേ തകർന്നു. സർക്കാർ വിരുദ്ധ സമരങ്ങൾക്ക് വിലക്കുള്ള ക്യൂബയിൽ എല്ലാ നിയന്ത്രണങ്ങളും മറി കടന്ന് ആദ്യമായി ജനത സംഘടിച്ചിരിക്കുകയാണ്. നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യ രംഗത്തെ മികവൊക്കെ തളളി അത്ഭുത മരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |