കൊച്ചി: സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. അശാസ്ത്രീയമായ അടച്ചിടൽ വ്യാപാരികളെ കടക്കെണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് എത്തിക്കുന്നത്. ഉദ്യോഗസ്ഥരും പൊലീസും ശത്രുക്കളെപ്പോലെ പെരുമാറുന്നു.
ഏറ്റവും വലിയ വ്യാപാര സീസണായ പെരുന്നാളും ഓണവും കച്ചവടമേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിൽ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |