ലണ്ടൻ : യൂറോ കപ്പ് ഫൈനലിലെ തോൽവിയിൽ കലിപൂണ്ട ഇംഗ്ളീഷ് ഫുട്ബാൾ ഭാന്ത്രന്മാർ തെരുവിലും സോഷ്യൽ മീഡിയയിലും ഉറഞ്ഞാടി . ഇംഗ്ലണ്ടിന്റെ പെനാൽറ്റി കിക്കുകൾ പാഴാക്കിയ മാർക്കസ് റാഷ്ഫോർഡ്, ജെയ്ഡൻ സാഞ്ചോ, ബുക്കായോ സാക എന്നിവരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ വൻ തോതിൽ ട്രോളുകൾ പ്രചരിപ്പിച്ചത്. തോൽവിക്കു പിന്നാലെ ആരാധകർ ലണ്ടനിൽ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
അക്രമ സംഭവങ്ങളിൽ 45 പേരെ പൊലീസ് അറസ്റ്റു ചെയ്തു. താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.ബ്രിട്ടീഷ് പ്രധാനമന്ത്രിയും വംശീയാധിക്ഷേപത്തെ തള്ളിപ്പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |