നിലമ്പൂർ: പോത്തുകല്ല് പഞ്ചായത്തിൽ വാക്സിൻ നൽകുന്നതിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി പോത്തുകല്ല് പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ ഓഫീസർക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി. പോത്തുകല്ല് ഹോസ്പിറ്റലിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ പോലും 10 കിലോമീറ്ററോളം താണ്ടി കുറുമ്പലങ്ങോട് പി.എച്ച്.സി യിൽ പോയി വാക്സിനെടുക്കേണ്ട അവസ്ഥയാണെന്നും പരാതിയിൽ പറയുന്നു. ഇന്നു നടക്കുന്ന എച്ച് എം.സി.യിൽ പരാതികൾ ചർച്ച ചെയ്യാമെന്ന് മെഡി.ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും ഉറപ്പു നൽകി. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസി.പി.ജി.ഉണ്ണി, ജന.സെക്രട്ടറി മുരളീധരൻ, ഒബിസി മോർച്ച ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |