കൊച്ചി: ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, ആശാവർക്കർമാരെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരിക, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി പദ്ധതിയിൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എറണാകുളം ഡി.എം.ഒ. ഓഫീസിനു മുന്നിൽ ഓൾ കേരള ആശാവർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ധർണ ഉദ്ഘാടനം ചെയ്തു. ആശാവർക്കേഴ്സ് ജില്ലാ പ്രസിഡന്റ് സൈബ താജുദ്ധീന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ, ആശാ വർക്കേഴ്സ് ജില്ലാ ഭാരവാഹികളായ മറിയാമ്മ ബെന്നി, ഷീല ജെറോം, റസീന സലാം, സുധ രാജേന്ദ്രൻ, സൂസി, റസീന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |