ഇടുക്കി: ഇടുക്കി പാക്കേജ് നടപ്പിലാക്കുമ്പോൾ ബാങ്കുകളുടെ സഹകരണം കൂടുതലായി വേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ഇന്നലെ ഓൺലൈനായി നടന്ന 2020-21 അവസാന പാദം ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ഇടുക്കി ജില്ല കേരളത്തിലെ മറ്റുള്ള ജില്ലകളിൽ നിന്നും വ്യത്യസ്തമാണെന്നും ആ ഒരു സമീപനം ബാങ്കുകൾ ഉപഭോക്താക്കളോട് സ്വീകരിക്കേണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു .വിവിധ പ്രദേശങ്ങളിൽ ആവശ്യാനുസരണം ശാഖകളോ എ.ടി.എമ്മുകളോ സ്ഥാപിക്കാൻ ബാങ്കുകൾ മുന്നോട്ടു വരണമെന്നും എം.പി അഭിപ്രായപ്പെട്ടു . ജില്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജഗോപാലൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |