പത്തനംതിട്ട : ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ച ആർമി, നേവി, എയർഫോഴ്സ് സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരുടെ പേരുവിവരങ്ങൾ മരണസാക്ഷ്യപത്രം, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്രയും വേഗം അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0468 2961104 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |