സുൽത്താൻ ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഉയർന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ജെ.ആർ.പി ട്രഷറർ പ്രസീത അഴിക്കോടിനെ ക്രൈം ബ്രാഞ്ച് സംഘം ബത്തേരിയിൽ വിളിപ്പിച്ച് തെളിവെടുപ്പ് നടത്തി. പ്രചാരണവേളയിൽ പ്രസീതയും സി.കെ.ജാനുവും താമസിച്ചിരുന്ന ബത്തേരി കാരക്കണ്ടിയിലെ മണിമല ഹോം സ്റ്റേയിലായിരുന്നു ഡിവൈ.എസ്.പി ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പ്. ഇവിടെ വച്ച് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ജാനുവിന് 25 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |