SignIn
Kerala Kaumudi Online
Saturday, 27 April 2024 7.30 AM IST

റെക്കാഡോടെ മിന്നും ജയം

sslc

തൃശൂർ: 99.31 ശതമാനം വിജയത്തോടെ എസ്.എസ്.എൽ.സി പരീക്ഷയിൽ റെക്കാഡ് വിജയം നേടി ജില്ല. കഴിഞ്ഞ തവണത്തേക്കാൾ 0.38 കൂടിയെങ്കിലും സംസ്ഥാന തലത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഒരു സ്ഥാനം താഴേക്ക് പോയി. കഴിഞ്ഞ തവണ ഒമ്പതാം സ്ഥാനത്തായിരുന്നെങ്കിൽ ഇത്തവണ പത്താം സ്ഥാനത്തായി. 18,000 ആൺകുട്ടികളും 17,158 പെൺകുട്ടികളും അടക്കം 35158 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

അയോഗ്യർ 244

പരീക്ഷയെഴുതിയവരിൽ 244 പേരാണ് യോഗ്യത നേടാനാകാതെ പോയത്. ഇതിൽ 196 ആൺകുട്ടികളും 44 പെൺകുട്ടികളുമുണ്ട്.

നൂറ് ശതമാനം 181 സ്‌കൂളുകൾക്ക്

181 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 41 സർക്കാർ സ്‌കൂളുകളും 108 എയ്ഡഡ് സ്‌കൂളുകളും 32 അൺ എയ്ഡഡ് സ്‌കൂളുകളുമാണ് ഇതിലുള്ളത്. കഴിഞ്ഞ വർഷം 155 സ്‌കൂളുകൾക്കായിരുന്നു നൂറുമേനി.

ഇരിങ്ങാലക്കുടയും ചാവക്കാടും മുന്നിൽ

വിദ്യാഭ്യാസ ജില്ലകളിൽ 99.62 ശതമാനത്തോടെ ഇരിങ്ങാലക്കുടയും ചാവക്കാടുമാണ് വിജയത്തിൽ മുന്നിൽ. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 14,793 പേരിൽ 14630 പേരും വിജയിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 10,661 വിദ്യാർത്ഥികളിൽ 10,620 പേർ വിജയിച്ചു. 99.62 ആണ് വിജയശതമാനം. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 99.6% ആണ് വിജയശതമാനം.

മിന്നും വിജയം


പരീക്ഷയെഴുതിയവർ 35,402 പേർ
ഉപരിപഠനയോഗ്യത 35,158

എ പ്‌ളസിൽ മൂന്നിരട്ടി

എ പ്‌ളസ് ലഭിച്ചത് 11,960
കഴിഞ്ഞ തവണ 3416 പേർ
പെൺകുട്ടികൾ 8063
ആൺകുട്ടികൾ 3897

കൂടുതൽ എ പ്ലസ്

ഇരിങ്ങാലക്കുട 4328
ചാവക്കാട് 3839
തൃശൂർ 3793

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SSLC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.