SignIn
Kerala Kaumudi Online
Saturday, 27 April 2024 9.58 AM IST

ജലജീവൻ പദ്ധതിയിൽ ഒഴിവ്

jalajeevan-

പത്തനംതിട്ട : ജലജീവൻ പദ്ധതി പ്രകാരമുള്ള ജോലികൾ പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവരെ തിരഞ്ഞെടുക്കുന്നു .കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 20 വയസ് പൂർത്തിയായവരും 40 വയസ് കഴിയാത്തവരും ആയിരിക്കണം.

ഒഴിവുളള പഞ്ചായത്തുകൾ: ആറന്മുള, അരുവാപ്പുലം, അയിരൂർ, ചെന്നീർക്കര, ഇരവിപേരൂർ, കലഞ്ഞൂർ, കവിയൂർ, കോയിപ്രം, കോന്നി, കുളനട, മലയാലപ്പുഴ, മെഴുവേലി, മൈലപ്ര, നാരങ്ങാനം, പെരിങ്ങര, പ്രമാടം, തണ്ണിത്തോട്, തുമ്പമൺ, വളളിക്കോട്.താൽപര്യമുള്ളവർ വെള്ളപേപ്പറിൽ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ) കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാംനില, പത്തനംതിട്ട കളക്ടറേറ്റ് എന്ന വിലാസത്തിൽ സമർപ്പിക്കാം. ഫോൺ : 9645323437.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.