തിരുവനന്തപുരം:എസ്.എസ്.എൽ.സി വിജയ ശതമാനം കൂടിയെങ്കിലും ഉപരിപഠനത്തിന് അർഹത നേടിയ എല്ലാവർക്കും പ്ളസ് വണ്ണിന് പ്രവേശനം കിട്ടും. എന്നാൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് മൂന്ന് മടങ്ങായി കൂടിയതിനാൽ ഇഷ്ടവിഷയം എല്ലാവർക്കും കിട്ടിയെന്നുവരില്ല.
1,21,318 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ്. കഴിഞ്ഞതവണ 41,906 ആയിരുന്നു. ആകെ വിജയികൾ 4,19,65. കഴിഞ്ഞ വർഷത്തെക്കാൾ 2,550 പേർ കൂടുതൽ.
കഴിഞ്ഞ വർഷം ജയിച്ചവർക്കെല്ലാം പ്രവേശനം നൽകിയിട്ടും പ്ളസ് വണ്ണിന് ഏറെ സീറ്റുകൾ ഒഴിഞ്ഞുകിടന്നു.
പ്ലസ് വൺ ഇത്തവണ
ആകെ സീറ്റ് 3,61,746
സർക്കാർ സ്കൂൾ 1,41,050
എയ്ഡഡ് 1,65,100
അൺ എയ്ഡഡ് 55,596.
സയൻസ് 1,85,976
(എയ്ഡഡ് - 88,800. സർക്കാർ- 64,000, അൺ എയ്ഡഡ് -33,176 )
ഹ്യുമാനിറ്റീസ് 69,853
(സർക്കാർ -33,800, എയ്ഡഡ് -29,550, അൺ എയ്ഡഡ് - 6,503)
കോമേഴ്സ് 1,05,917
(സർക്കാർ- 43,250, എയ്ഡഡ് -46,750, അൺ എയ്ഡഡ്- 55,596)
വി.എച്ച്.എസ്.ഇ 27,500
പോളിടെക്നിക് 22,000
ഐ.ടി.സി, ഐ.ടി.ഐ 27,000
ഏകജാലകം മെരിറ്റ്
സയൻസ് 1,16,872
ഹ്യുമാനിറ്റീസ് 51,200
കോമേഴ്സ് 70,976
മാനേജ്മെന്റ് ക്വാട്ട
സയൻസ് 20,880
ഹ്യുമാനിറ്റീസ് 6,954
കോമേഴ്സ് 10,965
കമ്മ്യൂണിറ്റി ക്വാട്ട
സയൻസ് 11,520
ഹ്യുമാനിറ്റീസ് 3,819
കോമേഴ്സ് 6,120
അൺഎയ്ഡഡ്
സയൻസ് 33,176
ഹ്യുമാനിറ്റീസ് 6,503
കോമേഴ്സ് 15,917
സ്പോർട്സ് ക്വാട്ട
സയൻസ് 3,528
ഹ്യുമാനിറ്റീസ് 1,377
കോമേഴ്സ് 1,939
സ്കൂളുകൾ
സർക്കാർ 819
എയ്ഡഡ് 846
അൺ എയ്ഡഡ് 361
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |