SignIn
Kerala Kaumudi Online
Saturday, 27 April 2024 7.24 AM IST

താളം തെറ്റി പൊതുഗതാഗതം

bus

 ഗ്രാമീണ സർവീസുകളുമില്ല

കൊല്ലം: കൊവിഡ് ഇളവുകൾ വന്നെങ്കിലും പൊതുഗതാഗതം സുഗമമാകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും ഭൂരിഭാഗവും ഗ്രാമീണമേഖലയിലേക്കുള്ളവയല്ല.

നഗരവും ദേശീയപാത കേന്ദ്രീകരിച്ചുമാണ് നിലവിൽ ബസ് സർവീസുള്ളത്. ജില്ലയിൽ ആകെയുള്ള യാത്രാ ബസുകളിൽ 20 ശതമാനം മാത്രമാണ് നിരത്തിലുള്ളത്. ഇവയ്‌ക്കാകട്ടെ മതിയായ വരുമാനവും ലഭിക്കുന്നില്ല. കൊവിഡ് ഭീതിയെ തുടർന്ന് പലരും സ്വന്തം വാഹനത്തിലും മറ്റും യാത്രചെയ്യുന്ന സ്ഥിതിവന്നതാണ് പൊതുഗതാഗതത്തിൽ യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം.

നിരത്തിലുള്ള ബസുകൾ: 20 %

കെ.എസ്.ആർ.ടി.സി

1. ആരംഭിച്ചത് ദീർഘദൂര സർവീസുകൾ

2. ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾക്കൊപ്പം ഫാസ്റ്റുകളും

3. ഗ്രാമീണ സർവീസുകൾ ആരംഭിക്കാൻ തീരുമാനമില്ല

4. ചെയിൻ സർവീസുകളുമില്ല

5. നിലവിൽ ദേശീയപാതയിൽ മാത്രം സർവീസ്

സ്വകാര്യബസ്

1. ജില്ലയിൽ 1000 ത്തിലധികം പെർമിറ്റുകൾ

2. സർവീസ് ആരംഭിച്ചത് 200ൽ താഴെ

3. 2020 മാർച്ചിന് ശേഷം സർവീസ് പൂർണമായി നിറുത്തിയത് 200 ലധികം ബസുകൾ

4. ഗ്രാമീണ മേഖലയിലേയ്ക്ക് സർവീസില്ല

5. സിറ്റി, ടൗൺ, പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് സർവീസ് ഒതുങ്ങി

ഷെഡിലിട്ടാലും അധിക ചെലവ്

1. ബാറ്ററി കേടാകുന്നു

2. ടയറുകളുടെ ഭൂമിയിൽ സ്പർശിക്കുന്ന ഭാഗത്തിന് കേടുപാടുകൾ

3. ഡയനാമ, സ്റ്റാർട്ടർ തുരുമ്പെടുക്കുന്നു

4. എൻജിൻ പ്രവർത്തിക്കാത്തതിനാൽ നോസിൽ, പിസ്റ്റൺ എന്നിവയ്ക്കും കേടുപാട്

5. ഡീസൽ മയമില്ലാത്ത ഭാഗത്ത് ടാങ്കുകൾക്ക് വിള്ളൽ

6. സീറ്റുകളുടെ റെക്സിൻ വരണ്ട് പൊട്ടുന്നു

7. ടയർ ഗാർഡ് എൻഡ്, ബെയറിംഗ് പ്രവർത്തനരഹിതം

8. ആക്സിൽ ജോയിന്റുകളിൽ ഗ്രീസ് ഉണങ്ങി നാശനഷ്ടം

9. പ്ലാറ്റ്ഫോം, ബോഡി എന്നിവയുടെ ഇരുമ്പ് ഭാഗങ്ങളിൽ തുരുമ്പ്

10. ആക്സിലേറ്റർ, ബ്രേക്ക്, ക്ലച്ച്, ഡീസൽ പൈപ്പ് എന്നിവയുടെ കാര്യക്ഷമതാ നഷ്ടം

''

പൊതുഗതാഗത സംവിധാനം നാശത്തിന്റെ വക്കിലാണ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല.

ലോറൻസ് ബാബു, സംസ്ഥാന ജന. സെക്രട്ടറി,

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.