തിരുവനന്തപുരം:കേരള വനിതാ കമ്മിഷന്റെ വാർത്താപത്രിക സ്ത്രീശക്തി രജതജൂബിലി പതിപ്പ് പ്രകാശനം ചെയ്തു.അഡ്വ.എം.എസ്.താര,അഡ്വ.ഷിജി ശിവജി,ഇ.എം.രാധ,ഡോ.ഷാഹിദ കമാൽ,മെമ്പർ സെക്രട്ടറി പി.ഉഷാറാണി,ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ സംയുക്തമായി പ്രകാശനം നിർവഹിച്ചു.കേരള വനിതാ കമ്മിഷന്റെ പ്രാരംഭ ചരിത്രം അനാവരണം ചെയ്യുന്ന അഭിമുഖം ആദ്യ ഡയറക്ടർ ഡോ.അലക്സാണ്ടർ ജേക്കബ്,കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ സുഗതകുമാരി,കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജ് ജസ്റ്റിസ് കെ.കെ. ഉഷ എന്നിവരുടെ അനുസ്മരണം തുടങ്ങിയ നിരവധി വായനാവിഭവങ്ങൾ അടങ്ങിയതാണ് സ്ത്രീശക്തി രജതജൂബിലി പതിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |