തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം അനുവദിക്കുന്നതിനായി ഗുണഭോക്താക്കളുടെ ( പരിചാരകർ ) ആധാർ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ , ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും 31 നകം സമർപ്പിക്കണം. രേഖകൾ നൽകാത്ത ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കില്ല. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.socialsecuritymission.gov.inൽ .ഫോൺ: 0471 2341200 ,1800-120-1001.അപേക്ഷ അയക്കേണ്ട വിലാസം :എക്സിക്യുട്ടീവ് ഡയറക്ടർ ,കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം .12.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |