കൊച്ചി: കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7മുതൽ 9 വരെയാണ് സർവീസ്. കഴിഞ്ഞ 15 ദിവസത്തിനിടെ യാത്രികരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണിത്. 15 മിനിറ്റാണ് ഇടവേള. യാത്രക്കാരുടെ എണ്ണം കൂടുന്ന സമയത്ത് ഇടവേള പത്ത് മിനിറ്റാകും. ശനി, ഞായർ ദിനങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ അരമണിക്കൂർ ഇടവിട്ടാണ് സർവീസ്. യു.പി.എസ്.സി എൻജിനിയറിംഗ് സർവീസ് പരീക്ഷ പ്രമാണിച്ച് നാളെ മെട്രോ സർവീസ് രാവിലെ ഏഴിന് ആരംഭിക്കും. രാവിലെ 10 വരെ പത്ത് മിനിറ്റ് ഇടവിട്ടാകും സർവീസ്. ശേഷം 30 മിനിറ്റാകും ഇടവേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |