തിരുവല്ല: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മനയ്ക്കചിറ പമ്പിൽ ഒപ്പുശേഖരണവും ധർണ്ണയും നടത്തി. കെ.പി.സി.സി നിർവ്വാഹകസമിതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കോശി പി.സഖറിയ, പഞ്ചായത്ത് അംഗം അനിതാ സജി, എം.കെ.രാജൻ. കെ.ദിനേശ് ബിനുഗോപാൽ, പ്രകാശ് ഗ്രാവിള ഗോപി, ഹരി, ഷിബു, സജി മനയ്ക്കച്ചിറ, ജിനു ബ്രില്യന്റ് , അശോകൻ വിനോദ് എം.പി, മോഹനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |