തൃശൂർ: കൊവിഡ് മഹാമാരി ദുരിതം അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാൻ കേരള സംഗീത നാടക അക്കാഡമി കേരളത്തിലെ ഗാനരചയിതാക്കൾ, ഗായകർ, സംഗീത സംവിധായകർ എന്നിവരെ പ്രോത്സാഹിപ്പിക്കാനായി മൂന്ന് വിഭാഗങ്ങളിലാക്കി തരംതിരിച്ച് അവർ തയ്യാറാക്കുന്ന 100 കേരള ഗാനങ്ങൾക്ക് ധനസഹായം നൽകും. മൂന്ന് വിഭാഗങ്ങളിലായി 15,000 രൂപയാണ് സഹായം നൽകുക. ഓരോ വിഭാഗത്തിനും 5000 രൂപ വീതം നൽകും. കേരള സംസ്കാരം പ്രതിപാദ്യവിഷയമായ 100 ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി പാടണം. ഓർക്കസ്ട്രയോട് കൂടിയോ അല്ലാതെയോ പാട്ട് റെക്കാഡ് ചെയ്ത് സി.ഡിയിലോ പെൻഡ്രൈവിലോ ആക്കി അക്കാഡമിയിലേക്ക് അയക്കണം. ദൈർഘ്യം 10 മിനിറ്റിൽ കവിയരുത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഗായകൻ/ഗായിക, സംഗീത സംവിധായകൻ, ഗാനരചയിതാവ് എന്നിവരുടെ വിശദാംശങ്ങൾ കൂടി ചേർക്കണം. അവസാന തീയതി ആഗസ്റ്റ് 31 ന് വൈകീട്ട് 5. വിവരങ്ങൾക്ക് ഫോൺ: 0487 233 2134.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |