ചിറയിൻകീഴ്:ശാർക്കര ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭരമായ തുടക്കം.രാവിലെ വടക്കേ നടയിലെ സേവാ പന്തലിൽ പ്രത്യേകം തയ്യാറാക്കിയ ദേവീ മണ്ഡപത്തിൽ ക്ഷേത്രമേൽശാന്തി വാളക്കോട്ട്മഠത്തിൽ ജയ പ്രകാശ് പരമേശ്വരരു ഭദ്രദീപം തെളിച്ച് ഒരു മാസം നീളുന്ന രാമായണ പാരായണയഞ്ജം ഉദ്ഘാടനം ചെയ്തു.കീഴ്ശാന്തിമാരായ കണ്ണൻപോറ്റി, ഈശ്വരൻപോറ്റി,ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ദിലീപ്കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി,സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി. ഭദ്രൻ, ഭരണസമിതി അംഗങ്ങളായ എസ്.വിജയകുമാർ , മണി കുമാർശാർക്കര, കിട്ടു ഷിബു, മോഹനൻനായർ, ഭദ്രകുമാർ, രാജശേഖരൻ നായർ, എസ്.സുധീഷ്,ഷൈജു, ഗിരീഷ്കുമാർ, അഭിൻലാൽ എന്നിവർ നേതൃത്വം നൽകി.ഓഗസ്റ്റ് 16ന് വൈകിട്ട് ക്ഷേത്രസന്നിധിയിൽ രാമായണ പാരായണത്തിനു സമാപനം കുറിച്ചു പട്ടാഭിഷേക ചടങ്ങുകൾ നടക്കും. 17ന് (ചിങ്ങം ഒന്ന്) വൈകിട്ട് 6ന് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഐശ്വര്യപൂജയോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |