SignIn
Kerala Kaumudi Online
Friday, 26 April 2024 10.53 AM IST

കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററിൽ നടപടിയൊതുക്കാതെ സിപിഎം; ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു, രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങൾക്കെതിരെ പാർട്ടി നടപടി

kuttyadi

കോഴിക്കോട്: തിരഞ്ഞെടുപ്പ് സമയത്ത് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്‌റ്റർക്ക് സീറ്റ് നിഷേധിച്ചതിനെതിരെ ഉണ്ടായ പാർട്ടിയിലെ പ്രക്ഷോഭങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി സിപിഎം. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു.ഏരിയാ കമ്മിറ്റി അംഗങ്ങളായ രണ്ടുപേർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ഇവരെ തരംതാഴ്ത്തി.

കുറ്റ്യാടി പ്രക്ഷോഭത്തെ തുചർന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്‌റ്ററെ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇതിനുപുറമേയാണ് ഇപ്പോൾ കനത്ത നടപടിയുണ്ടായിരിക്കുന്നത്. കൂടുതൽപേർക്കെതിരെ നടപടിയെടുക്കാനാണ് പാർട്ടി ആലോചന.

ഇന്ന് ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് പ്രക്ഷോഭം പാർട്ടി വിരുദ്ധ പ്രവ‌ർത്തനമായി കണക്കാക്കി ശക്തമായ നടപടിയെടുത്തിരിക്കുന്നത്. വളയം,​ കുറ്റ്യാടി എന്നിങ്ങനെ മണ്ഡലത്തിലെ രണ്ട് ലോക്കൽ കമ്മിറ്റികളിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ഇവിടെ അഡ്ഹോക് കമ്മിറ്റിയാകും ഉണ്ടാകുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സീറ്റ് കേരളകോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു അന്ന് പാർട്ടി പ്രതിഷേധം. അന്ന് പ്രതിഷേധത്തിന് വഴങ്ങിയെങ്കിലും അത്തരം പ്രതിഷേധങ്ങൾ പാർട്ടി പരിഗണിക്കില്ലെന്നാണ് ഇന്നത്തെ നടപടിയിലൂടെ വ്യക്തമാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, KUTTYADI, MORE, ACTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.