ന്യൂഡൽഹി: മലയാളമുൾപ്പെടെ 11 പ്രാദേശിക ഭാഷകളിൽ ബി.ടെക്. പഠനത്തിന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) അനുമതി നൽകിയതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
മലയാളത്തെക്കൂടാതെ ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും പഠിക്കാം. എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനിയറിംഗ് കോളേജുകളിൽ പുതിയ അദ്ധ്യയന വർഷംമുതൽ പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |