തിരുവനന്തപുരം: ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ച് മെഡിക്കൽ കോളേജിലെ ഒ.പി ബ്ലോക്ക് വൃത്തിയാക്കിയ ആശുപത്രി ജീവനക്കാരെ അഭിനന്ദിക്കാൻ മന്ത്രി വീണാ ജോർജ് നേരിട്ടെത്തി. അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ഇന്നലെ ശുചീകരണയജ്ഞത്തിൽ പങ്കാളികളായത്.
മൂന്ന് നിലകളുള്ള കെട്ടിടത്തിലെ എല്ലാഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീൽചെയർ, ട്രോളി, കസേരകൾ എന്നിവ കഴുകി വൃത്തിയാക്കി. അവധി ദിനത്തിലെ സേവനം അറിഞ്ഞെത്തിയ മന്ത്രി ജീവനക്കാരുടെ പ്രവർത്തനം മാതൃകാപരമാണെന്ന് പറഞ്ഞു. സിക്ക വൈറസ് രോഗവും മറ്റ് പകർച്ച വ്യാധികളുടെ പശ്ചാത്തലത്തിൽ ശുചീകരണം നടത്താൻ ആശുപത്രികൾക്ക് നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ പ്രത്യേക ശുചീകരണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |