കാസർകോട്: ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഇനിയും ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം 26നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പെൺകുട്ടിയ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതൽപേർ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. തുടർന്ന് പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കൂടുതൽ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.പതിമൂന്നുകാരിയിപ്പോൾ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |