SignIn
Kerala Kaumudi Online
Saturday, 27 April 2024 5.36 AM IST

മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് ഇതൊരു അപൂർവ കാഴ്ചയാണെന്ന് വി മുരളീധരൻ

modi-

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന പ്രധാനമന്ത്രിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണ് കേന്ദ്ര മന്ത്രിയും മലയാളിയുമായ വി മുരളീധരൻ. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഈ കാഴ്ചയ്ക്ക് സാക്ഷിയായി നിൽക്കുമ്പോൾ തനിക്ക് ഓർമ വന്നത് മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാമിന്റെ വാക്കുകളാണ്. അത് ഇപ്രകാരമായിരുന്നു.


'നിങ്ങൾ വിജയത്തിനർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങൾ സ്വയം തെളിയിക്കണം'.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'നിങ്ങൾ വിജയത്തിനർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങൾ സ്വയം തെളിയിക്കണം' ( ഡോ.എ.പി.ജെ അബ്ദുൽ കലാം)
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയെ പാർലമെന്ററികാര്യമന്ത്രി ശ്രീ.പ്രഹ്ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോൾ മനസ്സിലെത്തിയത് മുൻ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്.....
മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി…..

മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയായി.....
തൊഴിലാളിവർഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തിൽ ഈ ലാളിത്യം പുലർത്താനാവില്ല
നരേന്ദ്രമോദി വിജയത്തിന് അർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങൾ മൂലമാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, V MURALIDHARAN, NARENDRA MODI, PARLIAMNET, PARLIAMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.