കളമശേരി : കൊവിഡ് ഇതര ചികിത്സകൾ പുനരാംഭിച്ചതിന്റെ ഭാഗമായി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കാത്ത് ലാബിന്റെ പ്രവർത്തനം പുനരാരംഭിച്ചു . ആൻജിയോഗ്രാം പരിശോധന ഇന്നലെ നടത്തി. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുക . തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കാത്ത് ലാബ് പ്രവർത്തിക്കും. എക്കോ, ടി.എം.ടി, ഹൃദയത്തിന്റെ താളം പരിശോധിക്കുന്നതിനുള്ള ഹോൾട്ടർ മോണിറ്ററിംഗ് സിസ്റ്റം എന്നീ പരിശോധനകൾ എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |