തിരുവനന്തപുരം: മന്ത്രി ജി.ആർ.അനിലിന്റെ നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ബക്രീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇറച്ചിവില ക്രമാതീതമായി ഉയരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അമിതവില ഈടാക്കിയ വ്യാപാരികളോട് അത് കുറയ്ക്കാൻ നിർദ്ദേശം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വ്യാപാരം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ട സ്ഥാപനങ്ങളോട് നിയമ നിഷ്കർഷകൾ പാലിക്കാൻ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. തൂക്കക്കുറവ്, അമിതവില തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |