തിരുവനന്തപുരം: കുടിവെള്ളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉപഭോക്താക്കൾക്ക് ഇനി ഓൺലൈൻ വഴി അറിയാം. ഇതിനായി ഏഴ് സോഫ്ട്വെയറുകൾ നിലവിൽ വന്നു.
കണക്ഷനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ, ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ വിവരങ്ങൾ, ജല ഗുണനിലവാര ഓൺലൈൻ പേയ്മെന്റ് പോർട്ടൽ, കൗണ്ടറിൽ കുടിവെള്ള ചാർജ് അടയ്ക്കാനായി പി.ഒ.എസ് മെഷീനുകൾ, ബില്ല് അടയ്ക്കാൻ ഇന്റഗ്രേഷൻ സോഫ്ട് വെയർ, കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഹാർഡ്വെയർ ഇൻവെൻട്രി മാനേജ്മെന്റ് സിസ്റ്റം, മലിനജല ശുദ്ധീകരണശാലകൾക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനം, ബാങ്ക് ട്രാൻസ്ഫർ വഴി കുടിവെള്ള ചാർജ് അടയ്ക്കുന്നവർക്ക് ഇടപാടുകളുടെ വിവരം ലഭ്യമാക്കുന്നതിനും രസീതുകൾ നൽകുന്നതിനുമുള്ള ബാങ്ക് ട്രാൻസ്ഫർ ട്രാക്കിംഗ് പോർട്ടൽ, ഡിജിറ്റൽ ലൈബ്രറി എന്നിവയാണ് ജലമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തത്.
കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന വൻ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
വാട്ടർ അതോറിട്ടി എം.ഡി എസ്. വെങ്കടേസപതി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |