SignIn
Kerala Kaumudi Online
Friday, 26 April 2024 8.53 AM IST

ഫോൺ ചോർത്തൽ കുറ്റാന്വേഷണ ഏജൻസി അന്വേഷിക്കണം: ചെന്നിത്തല

ramesh-

തിരുവനന്തപുരം: ഫോൺ ചോർത്തലിനെപ്പറ്റി കുറ്റാന്വേഷണ ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തരമായി സർക്കാർ ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന സർക്കാർ ഭരിക്കുമ്പോൾ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും. കേന്ദ്ര സർക്കാർ നിർദേശപ്രകാരം ചോർത്തിയത് രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും നാൽപതിലേറെ മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ സംഭാഷണങ്ങളാണ്. തന്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് വ്യക്തമായി. ഇതിന് സർക്കാർ വിശദമായ മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.