കോട്ടയം: റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്ന നൂതന മത്സ്യക്കൃഷി പദ്ധതിയിൽ അപേക്ഷ നൽകുന്നതിനുള്ള സമയ പരിധി 26 വരെ നീട്ടി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലുള്ളവർക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതിയുടെ . യൂണിറ്റ് ചെലവ് 7.5 ലക്ഷം രൂപയാണ്. കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം. അപേക്ഷാ ഫോറം മത്സ്യ ഭവൻ ( വൈക്കം, പാല ) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ :0481 2566823, 9400882267, 9074392350
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |