തൃശൂർ: കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ബാങ്കുകളുടെ ധാർമികമായ നടത്തിപ്പിന് ജില്ലാ അടിസ്ഥാനത്തിൽ ഓഡിറ്റേഴ്സ് മോണിറ്ററിംഗ് കമ്മിറ്റിയും പ്രത്യേക വിജിലൻസ് അന്വേഷണ വിഭാഗവും രൂപീകരിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന വക്താവ് സോദേവ് രാജൻ ആവശ്യപ്പെട്ടു.
സഹകരണമേഖലയിൽ പ്രവർത്തിച്ചു വരുന്ന വിവിധ സാമൂഹിക സംരംഭങ്ങൾക്കായുള്ള വികസനങ്ങൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ച പുതിയ നയങ്ങൾ സ്വാഗതാർഹമാണ്. ചെറുകിട വ്യാപാരികളും വ്യവസായികളും അവരുടെ ആവശ്യങ്ങൾക്കായി കൂടുതലും ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സർക്കാരിലുള്ള വിശ്വാസമാണ് പിടിച്ചു കുലുക്കിയിരിക്കുന്നത്. സഹകരണ വകുപ്പും വിജിലൻസ് വകുപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുണ്ടായത് അപലപനീയമാണ്. രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെ സഹകരണ ബാങ്ക് പോലുള്ള സാമൂഹിക സംരംഭങ്ങൾ തുടങ്ങുമ്പോൾ അഴിമതി രഹിതമാണെന്ന് ഉറപ്പുവരുത്താൻ കഴിയണമെന്നും സോംദേവ് രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |