SignIn
Kerala Kaumudi Online
Saturday, 27 April 2024 4.49 AM IST

ഈ വിവാഹ വസ്ത്രത്തിന് ഒരു വലിയ പ്രത്യേകത ഉണ്ട്, സൂക്ഷിച്ച് നോക്കൂ! കാര്യം പിടികിട്ടിയോ?

mask

വിവാഹ വേഷത്തിലുള്ള ഒരു യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യുകെയിൽ നിന്നുള്ളതാണ് ഫോട്ടോഷൂട്ട്. എന്താണ് ഈ ചിത്രങ്ങളിലുള്ളത് എന്നല്ലേ? യുവതിയുടെ ഗൗണാണ് ശ്രദ്ധേയമാകുന്നത്.

ഈ വിവാഹ വസ്ത്രത്തിന് ഒരു പ്രത്യേകതയുണ്ട്.മാസ്‌ക് ഉപയോഗിച്ചാണ് ഈ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉപയോഗശേഷം ആളുകൾ വലിച്ചെറിഞ്ഞ 1,500 വെളുത്ത മാസ്‌കുകൾ ഉപയോഗിച്ചാണ് ഗൗൺ തയ്യാറാക്കിയത്. ഡിസൈനർ ടോം സിൽവർവുഡ് ആണ് ഈ ആശയത്തിന് പിന്നിൽ.

മോഡൽ ജെമിമ ഹാംബ്രോയാണ് മനോഹരമായ വെളുത്ത വിവാഹ ഗൗൺ ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തത്. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന് സമീപത്തുവച്ചായിരുന്നു ഫോട്ടോഷൂട്ട്.ലോകത്ത് കൊവിഡ് വ്യാപനം ആരംഭിച്ചതോടെ മാസ്‌കും, സാനിറ്റൈസറും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്.

എന്നാൽ ഡിസ്‌പോസിബിൾ മാസ്‌കിന്റെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ഓരോ ആഴ്ചയും യുകെയിൽ 100 ദശലക്ഷം മാസ്‌കുകൾ വലിച്ചെറിയപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ പ്രശ്‌നം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ഫോട്ടോഷൂട്ടിന്റെ ലക്ഷ്യം.

ഇംഗ്ലണ്ടിൽ കഴിഞ്ഞ ദിവസം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ഇനിമുതൽ മാസ്‌ക് നിർബന്ധമല്ല. നിയന്ത്രണങ്ങളെല്ലാം അവസാനിച്ചതിന്റെ 'സ്വാതന്ത്ര്യ ദിനം' ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവാഹ ഗൗൺ അനാച്ഛാദനം ചെയ്തത്.

mask

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BRIDE, WEDDING DRESS, FACE MASKS, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.