കാട്ടാക്കട: നെയ്യാർ മെഡിസിറ്റി ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഒരു വർഷത്തിനിടെ 100 നിർദ്ധന രോഗികൾക്ക് സൗജന്യ ആൻജിയോഗ്രാം പരിശോധന ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിക്ക് തുടക്കം. ആൻജിയോപ്ളാസ്റ്റി നിർദ്ദേശിക്കപ്പെടുന്നവർക്ക് അത് സർക്കാർ നിരക്കിൽ നിർവഹിക്കാനാകും. ആനുകൂല്യത്തിന് അർഹരായവരെ ഡോക്ടർമാരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെട്ട കമ്മിറ്റി തികച്ചും സുതാര്യമായ വിധത്തിൽ തിരഞ്ഞെടുക്കും. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.
പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ഹരിഹര സുബ്രഹ്മണ്യ ശർമ്മയുടെ നേതൃത്വത്തിൽ നാല് കാർഡിയോളജിസ്റ്റുകൾ പദ്ധതിക്ക് മേൽനോട്ടം വഹിക്കും. കഴിഞ്ഞ വർഷം ജൂലായ് 15ന് ആരംഭിച്ച നെയ്യാർ മെഡിസിറ്റിയിൽ 75 ൽപ്പരം ഡോക്ടർമാരുടെ നേതൃത്വത്തിൽ 30 സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി വിഭാഗം, അടിയന്തര അസ്ഥി ശസ്ത്രക്രിയകൾ ഉൾപ്പെടെ ഏത് അത്യാഹിതവും കൈകാര്യം ചെയ്യാൻ സുസജ്ജമാണ്.
ഡോ. സുജാതയുടെ നേതൃത്വത്തിലുള്ള ഗൈനക്കോളജി വിഭാഗം സുഖപ്രസവത്തിന് പ്രാധാന്യം നൽകി, ബർത്ത് സ്യൂട്ട്, വന്ധ്യതാ ചികിത്സയ്ക്കുള്ള നെസ്റ്റ് ഐ.വി.എഫ് സൗകര്യങ്ങളോടെ ഒന്നാം വാർഷിക വേളയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. വെന്റിലേറ്ററോടുകൂടിയ നിയോനേറ്റൽ ഐ.സി.യു, തിരുവനന്തപുരം മെഡി. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. അജയകുമാറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സങ്കീർണ ശസ്ത്രക്രിയകൾക്കുള്ള സജ്ജീകരണങ്ങൾ എന്നിവയ്ക്കും തുടക്കമായി.
കൊവിഡ് പ്രോട്ടോകാൾ പാലിച്ച് സംഘടിപ്പിച്ച ലളിതമായ വാർഷിക പരിപാടികളിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എസ്. മണികണ്ഠൻ നായർ, ബിന്ദു, പഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ്ര, നെയ്യാർ മെഡിസിറ്റി അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സജീവ് എന്നിവർ പങ്കെടുത്തു. നെയ്യാർ മെഡിസിറ്റി ചെയർമാൻ ജെ. മഹേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. പ്രേം കിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ഡോ. ഹരീന്ദരൻ നായർ സ്വാഗതവും ഡയറക്ടർ വിഷ്ണു മഹേന്ദ്രൻ നന്ദിയും ആശംസിച്ചു. നെയ്യാർ ആശ്വാസ് ചികിത്സാ പദ്ധതിക്കും തുടക്കമായി. സൗജന്യ ആൻജിയോഗ്രാം പദ്ധതിയെപ്പറ്റി കൂടുതൽ അറിയാൻ 85906 00165, 94464 42653 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |