SignIn
Kerala Kaumudi Online
Friday, 26 April 2024 3.56 PM IST

തെ​രു​വ് ​ക​ച്ച​വടം: ലൈ​സ​ൻ​സ് ​ന​ൽ​ക​ണം

fg

കൊച്ചി: തെരുവ് കച്ചവടക്കാരുടെ പുതിയ സർവേ ആരംഭിക്കുന്നതിന് മുമ്പ് നിലവിലെ പട്ടികയിലുള്ളവർക്ക് ലൈസൻസ് നൽകണമെന്ന് കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവ് കച്ചവടക്കാരുടെ അവകാശനിയമം സംസ്ഥാനത്തെ 354 പഞ്ചായത്തുകളിലേക്ക് നീട്ടാനുള്ള സർക്കാരിന്റെ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സർവേയുടെ സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കണം. സംസ്ഥാന പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എൽ.സക്കീർഹുസൈൻ, സംസ്ഥാന ജനറൽസെക്രട്ടറി ടി.കെ.രമേശൻ,സിദ്ദിഖ് പുളിയാമ്പിള്ളി, സി.സി.വിജു, ഇ.എച്ച്.ഇസ്ഹാക്, സാംസൺ അറക്കൽ, എ.എം.ഷുക്കൂർ, എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, INTUC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.