SignIn
Kerala Kaumudi Online
Friday, 26 April 2024 6.44 PM IST

16-ാംകല്ല് വാർഡ് ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

d

നെടുമങ്ങാട്: ആഗസ്റ്റ് പതിനൊന്നിന് നടക്കുന്ന നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിദ്യാ വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

വാർഡ് കൗൺസിലറായിരുന്ന സി.പി.എമ്മിലെ ഗിരിജാ വിജയൻ കൊവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.ഗിരിജയുടെ മകളും സി.പി.എം,മഹിളാ അസോസിയേഷൻ സംഘടനകളുടെ പ്രവർത്തകയുമാണ് വിദ്യ.റിട്ടേണിംഗ് ഓഫീസറായ നെടുമങ്ങാട് നഗരസഭാ എൻജിനീയർ മുമ്പാകെ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പത്രിക സമർപ്പിച്ചത്.സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ,ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ,എസ്.ആർ.വിജയൻ,പി ഹരികേശൻ നായർ,മന്നൂർക്കോണം രാജേന്ദ്രൻ,എൻ.ആർ. ബൈജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ശ്രീകേശ് എന്നിവരോടൊപ്പമാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിനെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.