SignIn
Kerala Kaumudi Online
Saturday, 27 April 2024 12.32 AM IST

ഗൾഫ് യാത്രാവിലക്ക് നീക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും

travel-ban

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ച യാത്രാവിലക്ക് മൂലം പ്രവാസി മലയാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

എയർപോർട്ടുകളിൽ സൗജന്യ കോവിഡ് ടെസ്റ്റ്, ക്വാറന്റൈൻ സംവിധാനം സജ്ജമാക്കാനും കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് കെ.ടി.ജലീലിന്റെ ശ്രദ്ധക്ഷണക്കലിന് മറുപടി നൽകി.

മടങ്ങിപ്പോകേണ്ട പ്രവാസികൾക്ക് വാക്സിനേഷന് മുൻഗണന നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വിദേശത്തു നിന്നും നാട്ടിലെത്തി മടങ്ങിപ്പോകേണ്ടവർ, വിദ്യാർത്ഥികൾ, തൊഴിലിനും സന്ദർശനത്തിനും പോകേണ്ടവർ എന്നിവരിൽ കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുവാദം നിഷേധിക്കപ്പെട്ടു. ആദ്യ ഡോസ് വിദേശത്തു നിന്ന് സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് ചില വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ സെക്കന്റ് ഡോസ് എടുക്കാൻ കഴിയാതെ മടക്കയാത്ര മുടങ്ങി . ഇക്കാര്യത്തിൽ അടിയന്തര നടപടിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് വരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVEL BAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.